കേരളം

kerala

ETV Bharat / state

വിലക്ക് ലംഘിച്ച് ആരാധന സംഘടിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്

തൃശ്ശൂർ ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയത്തിലെ വികാരി ഫാ.ജോസ് കോനിക്കരയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ള്ളി വികാരി  ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ്  സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയം  ഫാ.ജോസ് കോനിക്കര  കൊവിഡ് 19  PARISH PRIEST  CASE REGISTERED  കുർബാന
വിലക്ക് ലംഘിച്ച് ആരാധന സംഘടിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്

By

Published : Mar 21, 2020, 6:46 PM IST

തൃശ്ശൂർ:വിലക്ക് ലംഘിച്ച് ആരാധന സംഘടിപ്പിച്ച പള്ളി വികാരിക്കെതിരെ കേസ്. തൃശ്ശൂർ ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയത്തിലെ വികാരി ഫാ.ജോസ് കോനിക്കരയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ദിവ്യ കാരുണ്യ ആരാധന എന്ന പേരിൽ നാൽപ്പത്തെട്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന പ്രാർത്ഥന യോഗമാണ് പള്ളിയിൽ നടത്തിയത്. ഐ.പി.സിയും ദുരന്ത നിവാരണ ആക്റ്റ് പ്രകാരവുമാണ് കേസ് എടുത്തത്.

കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി ജില്ലയിൽ 50ല്‍ കൂടുതൽ ആളുകൾ ചേരുന്ന യോഗങ്ങൾ സംഘടിപ്പിക്കരുതെന്ന് കളക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ ലംഘിച്ചാണ് ഒല്ലൂർ സെന്‍റ് ആന്‍റണീസ് പള്ളിയിൽ പ്രാർത്ഥനാ യോഗം നടത്തിയത്. സംഭവത്തിൽ ഒല്ലൂർ പൊലീസ് ഇടവക വികാരി ഫാ.ജോസ് കോനിക്കരയ്‌ക്കെതിരെയും പള്ളി അധികൃതർക്കെതിെരയും കേസെടുത്തു.

പള്ളികളിലെ കുർബാന അടക്കമുള്ള ആളുകൾ കൂട്ടമായെത്തുന്ന എല്ലാ ആരാധന കർമ്മങ്ങളും നിയന്ത്രിക്കണമെന്ന് കെ.സി.ബി.സിയും തൃശൂർ അതിരൂപതാ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

ABOUT THE AUTHOR

...view details