തൃശൂർ: തമിഴ്‌നാട് തഞ്ചാവൂരിനടുത്ത് ഒറത്തനാടിന് സമീപമുണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾ മരിച്ചു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. ലില്ലി (63), റയോൺ (8) എന്നിവരാണ് മരിച്ചവരിൽ രണ്ട് പേർ എന്ന് തിരിച്ചറിഞ്ഞു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
തൃശൂരില്‍ നിന്ന് വേളാങ്കണ്ണിയ്‌ക്ക് പോയ ബസ് മറിഞ്ഞ് അപകടം; നാല് തീര്‍ഥാടകര്‍ മരിച്ചു, 38 പേര്‍ക്ക് പരിക്ക്
ലില്ലി (63), റയോൺ (8) എന്നിവർ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. ബാക്കി രണ്ടു പേര്‍ ആശുപത്രിയിലാണ് മരിച്ചത്. 38 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തൃശൂർ ഒല്ലൂരിൽ നിന്നും വേളാങ്കണ്ണിക്ക് പോയ മോണിങ് സ്റ്റാർ ബസ് ആണ് തമിഴ്‌നാട് തഞ്ചാവൂർ ഒറത്തനാടിന് സമീപം മറിഞ്ഞത്. നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിൽ 51 പേർ ഉണ്ടായിരുന്നതായാണ് വിവരം.
അപകടത്തിൽ പരിക്കേറ്റ 38 ഓളം പേരെ തഞ്ചാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.00 മണിയോടെയാണ് തീർഥാടക സംഘം ഒല്ലൂർ പള്ളിക്ക് സമീപത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.