തൃശൂര്‍: വെറ്റിലപ്പാറ 13ല്‍ ചാലക്കുടി പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് കടലൂര്‍ സ്വദേശി മുഹമ്മദ് ബാസില്‍ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ വെറ്റിലപ്പാറ 13ല്‍ അരൂര്‍മുഴി ഭാഗത്ത് കുളിക്കുന്നതിനിടെയാണ് യുവാവിനെ കാണാതായത്.
ചാലക്കുടി പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി: മരിച്ചത് തമിഴ്‌നാട് സ്വദേശി - പുഴയിൽ കാണാതായി
ചാലക്കുടിയില്‍ നിന്നും ഫയര്‍ഫോഴ്സെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്
ചാലക്കുടി പുഴയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി: മരിച്ചത് തമിഴ്‌നാട് സ്വദേശി
കുടുംബത്തോടൊപ്പം അതിരപ്പിളളി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടയിലാണ് ബാസിൽ ചാലക്കുടി പുഴയിൽ കുളിക്കാന്‍ ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു. ചാലക്കുടിയില്‍ നിന്നും
ഫയര്‍ഫോഴ്സെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റി.