തൃശൂർ:ബി.ജെ.പി അധികാരത്തിലേറാതിരിക്കാന്‍ ഇടത്-വലത് മുന്നണികൾ സഖ്യം ചേരുന്നതായി ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ. ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള തൃശൂരിലെ അവിണിശേരിയിലും തിരുവില്ലാമലയിലും ഭരണം നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കെ.കെ അനീഷ് കുമാർ പറഞ്ഞു.
ഇടത്-വലത് മുന്നണികൾ സഖ്യം ചേരുന്നതായി കെ.കെ അനീഷ് കുമാർ - ബി.ജെ.പി തൃശൂർ പ്രസിഡൻ്റ്
ബി.ജെ.പിക്ക് മുന്‍തൂക്കമുള്ള തൃശൂരിലെ അവിണിശേരിയിലും തിരുവില്ലാമലയിലും ഭരണം നഷ്‌ടപ്പെടാന്‍ സാധ്യതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാർ പറഞ്ഞു
അതേസമയം ബി.ജെ.പി ഭരിച്ചിരുന്ന തൃശൂര്‍ ജില്ലയിലെ ഏക പഞ്ചായത്തായ അവിണിശേരിയിൽ ഇത്തവണയും ബി.ജെ.പി തന്നെയാണ് മുന്നില്‍. ആകെയുള്ള 14 സീറ്റുകളിൽ ബി.ജെ.പി - 6 എൽ.ഡി.എഫ് - 5 യു.ഡി.എഫ് - 3 എന്നിങ്ങനെയാണ് കക്ഷി നില. ഇവിടെ യു.ഡി.എഫ് പിന്തുണയോടെ എല്‍.ഡി.എഫ് പ്രസിഡൻ്റ് പദവി വഹിക്കും. തിരുവില്ലാമലയിൽ ബി.ജെ.പിക്കും യു.ഡി.എഫിനും ആറ് സീറ്റുകൾ വീതവും എൽ.ഡി.എഫിന് അഞ്ച് സീറ്റുമാണ് ഉള്ളത്. ഇവിടെ യു.ഡി.എഫിന് പ്രസിഡൻ്റ് പദവി നൽകി എൽ.ഡി.എഫ് പിന്തുണക്കും.
ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിലൂടെ നടക്കുന്നതെന്ന് കെ.കെ അനീഷ് കുമാർ ആരോപിച്ചു. കൊടുങ്ങല്ലൂരിലും കുന്നംകുളത്തും നേട്ടമുണ്ടാക്കിയെങ്കിലും ജില്ലയിൽ പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പിക്കായിട്ടില്ലെന്ന വിലയിരുത്തലിലാണ് ബി.ജെ.പി നേതൃത്വം.