കേരളം

kerala

ETV Bharat / state

അതിരപ്പിള്ളിയിൽ കാട്ടുപോത്തിൻ്റെ കുത്തേറ്റ് ആദിവാസിക്ക് പരിക്ക്

കാട്ടില്‍ തേൻ ശേഖരിക്കാൻ പോയ ഗോപാലനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു

കാട്ടുപോത്തിൻ്റെ കുത്തേറ്റ് ആദിവാസിക്ക് പരിക്ക്  കാട്ടുപോത്തിൻ്റെ കുത്തേറ്റ് ആദിവാസി  കാട്ടുപോത്തിൻ്റെ ആക്രമണം  wild buffalo attack
ആദിവാസി

By

Published : Apr 7, 2020, 7:05 PM IST

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടുപോത്തിൻ്റെ കുത്തേറ്റ് ആദിവാസിക്ക് പരിക്ക്. വാച്ചുമരം ആദിവാസി കോളനിയിലെ ഗോപാലനാണ് പരിക്കേറ്റത്. ചാർപ്പ ഇട്ടിയാനിയിലാണ് സംഭവം.

കാട്ടുപോത്തിൻ്റെ കുത്തേറ്റ് ആദിവാസിക്ക് പരിക്ക്

കാട്ടില്‍ തേൻ ശേഖരിക്കാൻ പോയ ഗോപാലനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി ഇട്ട്യാനിയിലെ ഷെഡിലേക്ക് നടന്നെത്തിയ ഗോപാലനെ വനപാലകരാണ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്കും കാല്‍മുട്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്. വരള്‍ച്ച മൂലം കാട്ടില്‍ വെള്ളം കുറഞ്ഞതോടെ അതിരപ്പിള്ളി മേഖലയിലെ ആദിവാസി ഊരുകളില്‍ വന്യമൃഗാക്രമണം വർധിച്ച് വരികയാണ്.

ABOUT THE AUTHOR

...view details