കേരളം

kerala

ETV Bharat / state

മോഷ്‌ടിച്ച ബൈക്കുമായി കറങ്ങിനടന്ന പ്രതി പൊലീസ് പിടിയില്‍ - ബൈക്ക് മോഷണം

ബൈക്ക് മോഷണ കേസിലെ മുഖ്യ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ് ഫാന്‍റം പൈലി എന്ന കൊല്ലം വർക്കല സ്വദേശി ഷാജിയാണെന്ന് പിടിയിലായ വിഷ്‌ണു മൊഴി നല്‍കി

phantom paily alias kollam varkkala shaji  Bike robbery  robbery  theft  മോഷ്‌ടിച്ച ബൈക്കുമായി കറങ്ങിനടന്ന പ്രതി പൊലീസ് പിടിയില്‍  ബൈക്ക് മോഷണം  കുപ്രസിദ്ധ മോഷ്‌ടാവ് ഫാന്‍റം പൈലി
മോഷ്‌ടിച്ച ബൈക്കുമായി കറങ്ങിനടന്ന പ്രതി പൊലീസ് പിടിയില്‍

By

Published : Jun 20, 2022, 10:37 AM IST

തൃശ്ശൂര്‍: മോഷ്‌ടിച്ച ബൈക്കുമായി കറങ്ങിനടന്ന പ്രതിയെ പൊലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം അരുവിപ്പാറ സ്വദേശി വിഷ്‌ണുവിനെ തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. പിടിയിലായ വിഷ്‌ണുവിനെ ചോദ്യം ചെയ്‌തതില്‍ നിന്നും ബൈക്ക് മോഷണ കേസിലെ മുഖ്യ പ്രതി കുപ്രസിദ്ധ മോഷ്‌ടാവ് ഫാന്‍റം പൈലി എന്ന കൊല്ലം വർക്കല സ്വദേശി ഷാജിയാണെന്ന് പൊലീസിന് വ്യക്തമായി.

ഈ കേസിലെ കൂട്ടുപ്രതിയാണ് പിടിയിലായ വിഷ്‌ണു. രണ്ടു മാസം മുൻപ് തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിയുടെ ബൈക്കും, കഴിഞ്ഞ 14ന് മറ്റൊരു വാഹനവും ഇരുവരും ചേര്‍ന്ന് മോഷ്‌ടിച്ചിരുന്നു. അവസാനം മോഷ്‌ടിച്ച വാഹനവുമായി, ഇയാൾ തിരുവനന്തപുരം കാട്ടാക്കടയിലൂടെ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതി കിള്ളി എന്ന സ്ഥലത്തുള്ളതായി തിരിച്ചറി‍ഞ്ഞു. മോഷണത്തിലെ മുഖ്യ സൂത്രധാരനായ ഷാജി മറ്റൊരു കേസിൽ ജയിലിലാണ്. വെസ്റ്റ് എസ്എച്ച്ഒ കെ.സി ബൈജു, എസ്ഐ വിനയൻ, സിപിഒമാരായ അഭീഷ് ആന്‍റണി, പി.സി അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Also Read തമിഴ്‌നാട് സ്വദേശികളുടെ തട്ടിക്കൊണ്ടുപോയ കാറും 1.79 കോടി രൂപയും കണ്ടെത്തി

For All Latest Updates

ABOUT THE AUTHOR

...view details