തൃശൂര്‍: പഴയന്നൂരില്‍ നായകളുമായെത്തി ബാര്‍ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ്, അഞ്ചേരി നെല്ലിക്കല്‍ വൈശാഖ് എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 20നാണ് രാത്രിയില്‍ നായകളുമായെത്തി രണ്ട് യുവാക്കൾ വടിവാൾ വീശി ഹോട്ടൽ അടിച്ചു തകർത്തത്. മദ്യപിച്ചതിന്‍റെ ബിൽ അടക്കാത്തത്തിനെ തുടര്‍ന്ന് ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോൺ വാങ്ങി വച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഇതിന്‍റെ പ്രതികാരമായിട്ടാണ് പ്രതികൾ നാല് ജര്‍മൻ ഷെപ്പേര്‍ഡ് നായകളുമായി തിരിച്ചെത്തി ബാര്‍ ആക്രമിച്ചത്.
നായകളുമായെത്തി ബാര്‍ അടിച്ചുതകര്‍ത്ത സംഭവം; പ്രതികൾ പിടിയില്‍
ബാറില്‍ ബില്‍ തുക നല്‍കാത്തതിനാല്‍ ജീവനക്കാര്‍ യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.
നായകളെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതികൾ ബാര്‍ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിരുന്നു. ഹോട്ടലിന് ഒന്നരലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു. സംഭവസമയം പൊലീസെത്തിയെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. വെള്ളപ്പാറയിലെ വാടകവീട്ടിൽ നിന്ന് കടന്നുകളഞ്ഞ പ്രതികൾ കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒളിവിൽ കഴിഞ്ഞത്. സിഐ എം. മഹേന്ദ്രസിംഹയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം ഇവര്‍ ഒളിവില്‍ താമസിച്ചിരുന്നിടത്ത് എത്തിയെങ്കിലും നേരത്തെ വിവരം ലഭിച്ച പ്രതികൾ അവിടെനിന്നും രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്ക് ഒളിവില്‍ കഴിയാൻ സഹായമൊരുക്കിയവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ ഷൊർണൂർ കുളപ്പുള്ളിയിൽ വച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്.