തൃശൂർ: രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നത് ചരിത്രത്തിലെ തെറ്റുകാരെ സമൂഹത്തിന് മുന്‍പില്‍ വെള്ളപൂശാനുള്ള ശ്രമമെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. ശാസ്ത്രജ്ഞരുടെ മാത്രം സ്ഥാപനത്തിന് എന്തിനാണ് ഇങ്ങനെ ഒരു പേര് നൽകുന്നത്. അത് ന്യായീകരിക്കാനാവില്ല. ചരിത്രത്തിലെ തെറ്റുകാരെ നല്ലവരാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പന്ന്യൻ രവീന്ദ്രൻ - golwalker name for biotech institute
ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്ന തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു
ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര്; ചരിത്രത്തിലെ തെറ്റു മാറ്റി എഴുതാനുള്ള ശ്രമമെന്ന് പന്ന്യൻ രവീന്ദ്രൻ
മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സർക്കാരിന്‍റെ നായകൻ മുഖ്യമന്ത്രിയാണ്. അതിൽ തർക്കമില്ല. ഇപ്പോൾ ഉയർന്നു വരുന്ന വാദമുഖങ്ങൾക്ക് ദൈർഘ്യം ഇല്ലെന്നും ആരോപണ പ്രത്യാരോപണങ്ങളിൽ ഒന്ന് മാത്രമായി ഇതിനെ കണക്കാക്കിയാൽ മതിയെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.
Last Updated : Dec 6, 2020, 3:53 PM IST