പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് അറസ്‌റ്റ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തൃശ്ശൂർ: തൃശ്ശൂരിൽ വീട്ടിൽ ആളില്ലാത്ത സമയത്തത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കയ്‌പമംഗലം പൊലീസ് അറസ്‌റ്റ് ചെയ്‌തു. കയ്‌പമംഗലം സ്വദേശി അഫ്‌സലിനെയാണ് എസ്ഐ പിജി അനൂപും സംഘവും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് അറസ്‌റ്റ്. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.