കസ്റ്റഡിയിലെടുത്തയാൾക്ക് കൊവിഡ്; എസ്ഐ ഉൾപ്പെടെ 14 പേർ നിരീക്ഷണത്തിൽ - പൊലീസുകാർ നിരീക്ഷണത്തിൽ
പൊലീസുകാരുടെ സ്രവ പരിശോധന നടപടികൾ ആരംഭിച്ചു.
കൊവിഡ്
തൃശൂർ: കസ്റ്റഡിയിലെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 14 പൊലീസുകാർ നിരീക്ഷണത്തിൽ. കഴിഞ്ഞ 28നാണ് തൃശൂരിൽ വെച്ച് സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട കുന്നംകുളം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇയാളുടെ സ്രവ പരിശോധന ഫലം ഇന്ന് വന്നപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പൊലീസുകാരുടെ സ്രവ പരിശോധന നടപടികൾ ആരംഭിച്ചു.