തൃശൂർ: കൊവിഡ് 19 ന്‍റെ സമൂഹവ്യാപനം ഉണ്ടാകാതെയിരിക്കാൻ നല്ല ജാഗ്രത പുലർത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. ഇതുവരെ കൊവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് മന്ത്രി എ.സി മൊയ്തീൻ - തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
മഴക്കാല പൂർവ ശുചീകരണത്തിന്‍റെ ഭാഗമായി റെസിഡെൻഷ്യൽ അസോസിയേഷനും സ്‌കൂളുകളും സർക്കാർ ഓഫീസുകളും ശുചീകരിച്ചു.
കൂടുതൽ പോസിറ്റീവ് കേസുകളും രോഗലക്ഷണം ഉള്ളവരും ഉണ്ടാവുമ്പോൾ ഗവ. മെഡിക്കൽ കോളജിനും ജില്ലാ ആശുപത്രിക്കും പുറമെ ചാലക്കുടി താലൂക്ക് ആശുപത്രിയിലും കൊരട്ടിയിലെ പഴയ ലെപ്രസി ആശുപത്രിയിലും കൊവിഡ് ചികിത്സയ്ക്ക് സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാർഡ് തല സമിതികളുടെ ഭാഗമായി കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. മഴക്കാല പൂർവ ശുചീകരണത്തിന്‍റെ ഭാഗമായി റെസിഡെൻഷ്യൽ അസോസിയേഷനും സ്‌കൂളുകളും സർക്കാർ ഓഫീസുകളും ശുചീകരിച്ചു. ഗ്രാമങ്ങളിലെ 125 കിലോ മീറ്ററോളം നീർച്ചാലുകൾ ശുചീകരിച്ചു. 94 കിലോ മീറ്ററോളം ദൂരം റോഡ് കനാലുകൾ ശുചീകരിച്ചതായും മന്ത്രി അറിയിച്ചു.