തൃശൂര്‍: സമൂഹ അടുക്കളകളില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.സി.മൊയ്‌തീൻ. 1,325 സ്ഥലങ്ങളിൽ സമൂഹ അടുക്കളകൾ പ്രവര്‍ത്തിക്കുന്നു. തനതുഫണ്ട് മാത്രമല്ല പ്ലാൻ ഫണ്ടും ഇതിനായി ഉപയോഗിക്കുന്നുണ്ട്. കോട്ടയത്ത് ഭക്ഷണവിതരണത്തിൽ യാതൊരു അപാകതയുമില്ല. വസ്‌തുതാവിരുദ്ധമായ വാർത്തകളാണ് പ്രചരിക്കുന്നത്. വാർത്തകള്‍ക്ക് പിറകിൽ സംഘടിത ശ്രമമുണ്ടോയെന്ന് സംശയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമൂഹ അടുക്കളകളില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.സി.മൊയ്‌തീൻ
കോട്ടയത്തെ ഭക്ഷണവിതരണത്തിൽ യാതൊരു അപാകതയുമില്ല. വസ്‌തുതാവിരുദ്ധമായ വാർത്തകളാണ് പ്രചരിക്കുന്നതെന്നും മന്ത്രി
സമൂഹ അടുക്കളകളില്‍ പ്രതിസന്ധിയില്ലെന്ന് മന്ത്രി എ.സി.മൊയ്‌തീൻ
നിരവധി സന്നദ്ധസംഘടനകളും വ്യക്തികളും സഹായത്തിനുണ്ട്. ഭക്ഷണ സാധനങ്ങളുടെ യാതൊരു കുറവുമില്ല. ഇതിലൊന്നും രാഷ്‌ട്രീയം കാണരുത്. എവിടെയെങ്കിലും അപാകത കണ്ടെത്തിയാൽ ഉടൻ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.