കേരളം

kerala

എട്ട് പെണ്‍കുട്ടികളെ കാണാതായി; മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

By

Published : Nov 6, 2019, 11:45 AM IST

Updated : Nov 6, 2019, 2:54 PM IST

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്

ഒറ്റ ദിവസം തൃശൂരില്‍ കാണാതായത് 6 പെൺകുട്ടികളെ; മൂന്ന് പേരെ കണ്ടെത്തി

തൃശൂര്‍: ജില്ലയില്‍ നിന്ന് ഇന്നലെ കാണാതായ എട്ട് പെൺകുട്ടികളെയും പൊലീസ് മണിക്കൂറുകൾക്കകം കണ്ടെത്തി. പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പെൺകുട്ടികളെ കാണാതായതായത്. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പെൺകുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. കുടുംബ പ്രശ്നങ്ങൾ കാരണമാണ് ഈ കുട്ടി വീട് വിട്ട് പോയതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടിയില്‍ നിന്ന് കാണാതായ കുട്ടി അയല്‍വാസിക്കൊപ്പവും ബാക്കിയുള്ളവര്‍ സാമൂഹിക മാധ്യമങ്ങൾ വഴി പരിചയപ്പെട്ടവരുടെയും കൂടെയാണ് നാട് വിട്ടതെന്ന് പൊലീസ് കണ്ടെത്തി. കാസര്‍കോട്, കൊല്ലം തൃശൂരിന്‍റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. സ്കൂൾ, കോളജ് വിദ്യാര്‍ഥിനികളാണ് കാണാതായവരില്‍ ഭൂരിഭാഗവും. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഓരോ മാസവും ഇത്തരത്തിലുള്ള കേസുകൾ കൂടി വരുന്നതിനാല്‍ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Nov 6, 2019, 2:54 PM IST

ABOUT THE AUTHOR

...view details