തൃശൂർ:എരുമപ്പെട്ടി കടങ്ങോട് മണ്ടംപറമ്പിൽ പ്രവർത്തിച്ചിരുന്ന ചാരായ വാറ്റ് കേന്ദ്രം എക്സൈസ് സംഘം നശിപ്പിച്ചു. തൃശൂർ എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പിൽ പ്രവർത്തിക്കുന്ന വാറ്റ് കേന്ദ്രത്തിൽ 34 കുടങ്ങളിലായി കലക്കി വെച്ചിരുന്ന 510 ലിറ്റർ വാഷാണ് നശിപ്പിച്ചത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെയാണ് പരിശോധന നടത്തിയത്.
എക്സൈസ് റെയ്‌ഡിൽ 510 ലിറ്റർ വാഷ് നശിപ്പിച്ചു - excise raid
പിടിച്ചെടുത്ത വാഷിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കുള്ള ചാരായം നിർമ്മിക്കാൻ കഴിയും
എക്സൈസ് റെയ്‌ഡിൽ 510 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
വ്യാഴാഴ്ച പുലർച്ചെ നാല് വരെ പരിശോധന നീണ്ടു നിന്നു. ലോക്ക് ഡൗൺ സാഹചര്യത്തിൽ ലിറ്ററിന് രണ്ടായിരം രൂപ വില ഈടാക്കിയാണ് ഇവിടെ ചാരായം വിൽപന നടത്തുന്നത്. പിടിച്ചെടുത്ത വാഷിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കുള്ള ചാരായം നിർമിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Last Updated : May 28, 2020, 5:35 PM IST