തൃശൂർ: തൃശൂർ- പാലക്കാട് ജില്ലാ അതിർത്തിയില്‍ വൻ കഞ്ചാവ് വേട്ട. കുതിരാനില്‍ ഉണക്കമീൻ കൊണ്ടുവരുന്ന വാഹനത്തിൽ നിന്ന് 100 കിലോയിൽ അധികം കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ ഇരിങ്ങാലക്കുട സ്വദേശികളായ ഷിജു, അഭിലാഷ് എന്നിവരെ പിടികൂടി.
കുതിരാനില്‍ 100 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍
കുതിരാൻ- ഇരുമ്പ് പാലത്തിനു സമീപത്ത് ഉണക്കമീൻ കൊണ്ടുവരുന്ന വാഹനത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
തൃശൂരിൽ 100 കിലോയിൽ അധികം കഞ്ചാവ് പിടികൂടി
തൃശൂർ എക്സൈസ് റേഞ്ചിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുതിരാൻ- ഇരുമ്പ് പാലത്തിനു സമീപത്ത് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Last Updated : Jun 8, 2020, 4:59 PM IST