തിരുവനന്തപുരം:സംസ്ഥാനത്ത് സിക വൈറസ് കണ്ടെത്തിയ സാഹചര്യം വിലയിരുത്താൻ നിയോഗിച്ച കേന്ദ്ര സംഘം എത്തി. ആറംഗ സംഘമാണ് തലസ്ഥാനത്തെത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്ര സംഘം സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചുവരുടെ വീട് ഉൾപ്പടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കും.
സിക വൈറസ്; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി - സിക വൈറസ്
തിരുവനന്തപുരം നന്ദൻകോട് സ്വദേശിക്ക് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയിരുന്നു.
സിക വൈറസ്; സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി
സംസ്ഥാനത്ത് ഇന്നലെ ഒരാൾക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം നന്ദൻകോട് സ്വദേശിക്കാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്. പരിശോധനയ്ക്ക് അയച്ച പതിനേഴ് പേരുടെ സാമ്പിളുകൾ ശനിയാഴ്ച നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.