തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ഏറ്റെടുക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് ശിശുക്ഷേമ സമിതിയിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാര്‍ച്ച്. യുവമോര്‍ച്ചയുടെ വനിത മോർച്ച പ്രവര്‍ത്തകരാണ് സമിതിയിലേക്ക് മാര്‍ച്ച് നടത്തിയത്.
രണ്ട് പ്രവര്‍ത്തകര്‍ ശിശുക്ഷേമ സമിതി ഓഫിസിലേക്ക് തള്ളിക്കയറി. സമിതി ആസ്ഥാനത്ത് പ്രത്യേക യോഗം നടക്കുന്നുവെന്നറിഞ്ഞതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ തള്ളികയറിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.