തിരുവനന്തപുരം:കള്ളിക്കാട് മരകുന്നത്ത് പൊലീസ് നോക്കിനിൽക്കെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മരക്കുന്നം സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന രജീഷ് ആണ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വാട്ടർ അതോറിറ്റി കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്ന തർക്കത്തിനിടെയാണ് യുവാവ് ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതര പൊള്ളലേറ്റ രജീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളളിക്കാട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു - Kalaikkad
മരക്കുന്നം സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന രജീഷ് ആണ് ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ചിക്കാഗോ കമ്പനിയുടെ മേൽനോട്ടത്തിൽ ആണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതിലേക്കായി കമ്പനി അധികൃതരും വാട്ടർ അതോറിറ്റിയുടെ ജീവനക്കാരും പൊലീസുമായി സ്ഥലത്തെത്തി ഫെൻസിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇടയിലാണ് യുവാവ് ആത്മഹത്യാ ശ്രമം നടത്തിയത്. തന്‍റെ അച്ഛന്‍റെ കല്ലറ കിടക്കുന്ന സ്ഥലം ഒഴിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു രജീഷ്. ചിലർക്കൊക്കെ പണം നൽകിയാണ് കമ്പനി സ്ഥലം ഒഴിപ്പിച്ചത്. ഇവരോട് ഒരുവിധ ചർച്ചയും നടത്താതെ ഭൂമി കൈയ്യേറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു.