പാറക്കുളത്തിൽ വീണ് യുവാവ് മരിച്ചു - quarry accident
പോത്തൻകോട് സ്വദേശി രാഹുൽ(25) ആണ് പാറക്കുളത്തിൽ കാല്‍ വഴുതി വീണ് മരിച്ചത്
പാറക്കുളത്തിൽ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു
തിരുവനന്തപുരം: കാട്ടായിക്കോണത്ത് പാറക്കുളത്തിൽ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. പോത്തൻകോട് പ്ലാമൂട് തിരുവോണത്തിൽ വിജയൻ പുഷ്പലത ദമ്പതികളുടെ മകൻ രാഹുൽ ആണ് മുങ്ങിമരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചരയോടെ മൂന്ന് സുഹൃത്തുക്കളുമായി കാട്ടായിക്കോണത്തെ ചീനിവിള പാറക്കുളത്തിന് സമീപമിരിക്കുമ്പോഴാണ് രാഹുൽ കാൽ തെറ്റി കുളത്തിൽ വീണത്. നാട്ടുകാരും ഫയർഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഏഴുമണിയോടെ മൃതദേഹം കണ്ടെത്തി.
Last Updated : Feb 11, 2020, 5:09 AM IST