പൊലീസ് മര്‍ദനം ആരോപിച്ച് എം.എല്‍.എമാര്‍ പൊലീസ് ആസ്ഥാനം ഉപരോധിച്ചു
ഷാഫി പറമ്പിൽ, കെ.എസ് ശബരിനാഥൻ എന്നിവരാണ് പ്രതിഷേധവുമായി എത്തിയത്. ഇരുവരെയും അറസ്റ്റ് രേഖപ്പടുത്തി വിട്ടയച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള പൊലീസ് മർദനത്തിനെതിരെ പൊലീസ് ആസ്ഥാനം ഉപരോധിച്ച ഷാഫി പറമ്പിൽ എംഎൽഎ, കെ.എസ് ശബരിനാഥൻ എം.എൽ.എ എന്നിവരെ അറസ്റ്റ് ചെയ്‌തു നീക്കി. തുടർന്ന് ഇരുവരെയും വിട്ടയച്ചു. പൊലീസ് ആസ്ഥാനത്ത് പ്രതിഷേധം നടത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് എ ആർ ക്യാമ്പിലേക്ക് നീക്കിയ എംഎൽഎമാരെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചിരുന്നു. സമരം ചെയ്യുന്ന പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിക്കുന്നുവെന്നാരോപിച്ചാണ് എംഎൽഎമാരായ ഷാഫി പറമ്പിലും കെ എസ് ശബരിനാഥനും പൊലീസ് ആസ്ഥാനത്ത് കുത്തിയിരുന്ന് സമരം ചെയ്‌തത്.