ഇഡിക്കെതിരായ കേസ്; ബാലാവകാശ കമ്മീഷനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ്
വാളയാർ, പാലത്തായി പീഡനക്കേസുകളിൽ ഇരകൾക്ക് വേണ്ടി ഇടപെടാത്ത ബാലാകാശ കമ്മിഷൻ ഇഡിക്കെതിരെ കേസെടുത്തത് സിപിഎം നിർദ്ദേശപ്രകാരമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡിക്കെതിരെ കേസെടുത്ത ബാലാവകാശ കമ്മിഷനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രവർത്തകർ മാർച്ച് നടത്തി. വാളയാർ, പാലത്തായി പീഡനക്കേസുകളിൽ ഇരകൾക്ക് വേണ്ടി ഇടപെടാത്ത ബാലാകാശ കമ്മിഷൻ ഇഡിക്കെതിരെ കേസെടുത്തത് സിപിഎം നിർദ്ദേശപ്രകാരമാണെന്ന് ആരോപിച്ചായിരുന്നു മാർച്ച്. വാളയാർ ഇരകളെ സൂചിപ്പിക്കുന്ന കുഞ്ഞുടുപ്പുകൾ പ്രവർത്തകർ കമ്മിഷൻ ആസ്ഥാനത്ത് തൂക്കി. അതേസമയം കമ്മിഷൻ ചെയർമാനെതിരെ സമരം തുടരുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ഇഡി കുട്ടിയെ ഭയപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് കുടുംബം നല്‍കിയ പരാതിയിലാണ് ബാലാവകാശ കമ്മിഷന്‍ കേസെടുത്തത്.