യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിൽ ചിലയിടങ്ങളിൽ സംഘർഷം .കാസർഗോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ നടത്തുന്നത്.
അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനങ്ങൾ. പലയിടത്തും കടകൾ തുറന്നിട്ടില്ല , കെ എസ് ആർ ടി സി , സ്വകാര്യ ബസ് സർവ്വീസുകളും മുടങ്ങി .തിരുവനന്തപുരം നഗരത്തിൽ കെ എസ് ആർ ടി.സി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ തമ്പാനൂരിൽ ഹർത്താലനുകൂലികൾ ബസുകൾ തടഞ്ഞു.ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അതേസമയം ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് നഗരത്തിലെ വ്യാപര സ്ഥാപനങ്ങളെയും സ്വകാര്യ വാഹനങ്ങളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി യൂത്ത് കോൺഗ്രസ് അറിയിച്ചു. ഒപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാവിലെ 11ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും നടത്തും.