കേരളം

kerala

ETV Bharat / state

ചിന്ത ജെറോം താമസിച്ചത് സ്റ്റാര്‍ ഹോട്ടലില്‍, ചെലവ് 38 ലക്ഷം; ഇഡിയെ സമീപിച്ച് യൂത്ത് കോണ്‍ഗ്രസ്

കൊല്ലം തങ്കശേരിയിലുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ രണ്ട് വര്‍ഷത്തോളം കാലം ചിന്ത താമസിച്ചിരുന്നെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. ഇക്കാലയളവില്‍ താമസ സ്ഥലത്തിന്‍റെ വാടകയായി യുവജനകമ്മിഷന്‍ അധ്യക്ഷ നല്‍കിയ തുകയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു സുനില്‍ പന്തളം വിജിലന്‍സിനും കേന്ദ്ര അന്വേഷണ ഏജന്‍സി ആയ ഇഡിയ്‌ക്കും പരാതി നല്‍കിയിട്ടുണ്ട്.

By

Published : Feb 7, 2023, 9:27 AM IST

youth congress allegation against chintha jerome  youth congress  chintha jerome  youth congress chintha jerome  യൂത്ത് കോണ്‍ഗ്രസ്  ചിന്ത ജെറോമിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്  ചിന്ത ജെറോം  ചിന്ത ജെറോം ഹോട്ടല്‍ വിവാദം  ചിന്ത ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി
chintha Jerome

തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയായ ചിന്ത ജെറോമിന്‍റെ പേരില്‍ വീണ്ടും വിവാദം. ആഡംബര ഹോട്ടലില്‍ രണ്ട് വര്‍ഷത്തോളം കാലം ചിന്ത താമസിച്ചെന്നും ഇതിനായി 38 ലക്ഷം രൂപയാണ് ചെലവായതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യുവജന കമ്മിഷന്‍ അധ്യക്ഷ വിനിയോഗിച്ച പണത്തിന്‍റെ സ്രോതസ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്‌ണു സുനില്‍ പന്തളം വിജിലന്‍സിനും എന്‍ഫോഴ്‌സ് ഡയറക്‌ടറേറ്റിലും പരാതി നല്‍കി.

കൊല്ലം തങ്കശേരിയിലുള്ള ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് ചിന്ത താമസിച്ചിരുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം. 2021-2022 കാലഘട്ടത്തില്‍ ഒന്നരക്കൊല്ലത്തോളം കാലം ഹോട്ടലില്‍ താമസിച്ചിരുന്നുവെന്ന് ചിന്ത പ്രതികരിച്ചു. അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായിമായിട്ടായിരുന്നു ഇത്.

എന്നാല്‍ താമസ സ്ഥലത്തിന്‍റെ വാടക യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ ആയിരുന്നില്ലെന്നും, പ്രതിമാസം 20,000 മാത്രമായിരുന്നു വാടക എന്നുമാണ് വിഷയത്തില്‍ യുവജന കമ്മിഷന്‍ അധ്യക്ഷ നല്‍കുന്ന വിശദീകരണം. ഗവേഷണ പ്രബന്ധം വിഷയത്തിന് പിന്നാലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ചിന്താ ജെറോമിനെതിരെ ഉയര്‍ന്ന പുതിയ ആരോപണം പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കുന്നതാണ്.

Also Read:'ഗവേഷണ പ്രബന്ധത്തിലേത് നോട്ടപ്പിശക്'; വിമര്‍ശകര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് ചിന്ത ജെറോം

ABOUT THE AUTHOR

...view details