തിരുവനന്തപുരം:നെടുമങ്ങാട് 11 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുവായ വിഷ്ണുവിനെ(22) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പത്തനാപുരം സ്വദേശിയാണ് വിഷ്ണു. നെടുമങ്ങാട് അമ്മുമ്മയുടെ വീട്ടിൽ താമസിക്കുന്ന ഇയാള്‍ പെയിന്‍റിങ് തൊഴിലാളയാണ്.
പ്രകൃതി വിരുദ്ധ പീഡനം; യുവാവ് പിടിയില്‍ - യുവാവ് പിടിയില്‍
കൊല്ലം പത്തനാപുരം സ്വദേശിയാണ് വിഷ്ണു. നെടുമങ്ങാട് അമ്മുമ്മയുടെ വീട്ടിൽ താമസിക്കുന്ന ഇയാള്‍ പെയിന്‍റിങ് തൊഴിലാളിയാണ്
പ്രകൃതി വിരുദ്ധ പീഡനം; യുവാവ് പിടിയില്‍
കഴിഞ്ഞ ആഴ്ച വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് സംഭവം. കുട്ടി നിലവിളിച്ച് രക്ഷകർത്താക്കളോട് വിവരം പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇന്നലെ പത്തനാപുരത്ത് ഒളിവിൽ കഴിഞ്ഞിരുന്ന വിഷ്ണുവിനെ സി.ഐ രാജേഷ് കുമാറിനെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.