കേരളം

kerala

ETV Bharat / state

തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട് - ഫാനി

കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിന് സാധ്യത.

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത് മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

By

Published : Apr 26, 2019, 9:02 PM IST

Updated : Apr 26, 2019, 9:50 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോട്ടയം മുതൽ വയനാട് വരെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദം ഫാനി ചുഴലിക്കാറ്റായി ഇന്ത്യൻ തീരത്തെത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെയോടെ ന്യൂനമർദത്തിന്‍റെ തീവ്രത വർധിക്കുെമന്നും 30ന് ചുഴലിക്കാറ്റായി തമിഴ്നാട് തീരത്തെത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ഇന്ന് മുതൽ ശക്തമായ കാറ്റിനും 29 മുതൽ മേയ് 1 വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ 29ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ കനത്ത് മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്
Last Updated : Apr 26, 2019, 9:50 PM IST

ABOUT THE AUTHOR

...view details