തിരുവനന്തപുരം : ടൗട്ടെയ്ക്ക് പിന്നാലെ പുതിയ ചുഴലിക്കാറ്റ് വരുന്നു. ശനിയാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. യാസ് എന്നാണ് പുതിയ ചുഴലിക്കാറ്റിന്‍റെ പേര്.
Also read:ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്, ധനവകുപ്പ് ബാലഗോപാലിന്; മന്ത്രിമാര്‍ ഇവരൊക്കെ
അടുത്ത 72 മണിക്കൂറിൽ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്ന്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 26-ാം തിയ്യതിയോടെ പശ്ചിമ ബംഗാൾ ഒഡീഷ തീരത്ത് എത്തുമെന്നാണ് വിവരം.
കേരളത്തിൽ ശക്തമായ മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം കൂടുതൽ ശക്തമായി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം, കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിട്ടുണ്ട്.
അലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 31ഓടെ കാലവർഷം കേരളത്തിൽ എത്തുമെന്നാണ് പ്രവചനം. പുതിയ ന്യൂനമർദ്ദം രൂപം കൊള്ളുന്ന സാഹചര്യത്തിൽ കാലവർഷത്തിന് മുൻപ് തന്നെ കേരളത്തിൽ മഴ ശക്തമാകുമെന്ന് സൂചനയുണ്ട്.