തിരുവനന്തപുരം:ഹരിത വിഷയത്തിൽ പരാതി പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റ പി സതീദേവി. പീഡന പരാതികളിൽ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്ക് പക്ഷപാതം ഉണ്ടാകുന്നത് കൃത്യമായ നിലപാട് സ്വീകരിക്കാത്തതു കൊണ്ടാണെന്നും പി സതീദേവി പറഞ്ഞു. പരാതികളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭ്യമാക്കുന്ന തീരുമാനങ്ങൾ ഉണ്ടാകും.
കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി നടപടിയെടുക്കും. സമീപിക്കുന്നവർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കും. നിഷ്പക്ഷമായും ഭീതിരഹിതമായും പരാതി നൽകാൻ അവസരം ഉണ്ടാകും. വാർഡുതല ജാഗ്രതാസമിതികൾ പ്രവർത്തനങ്ങൾ അടുത്തകാലത്ത് മന്ദീഭവിച്ചിട്ടുണ്ട്.