തിരുവനന്തപുരം :കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. സംഭവത്തിൽ കൊല്ലം എസ്.പിയോട് കമ്മിഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. കമ്മിഷൻ അംഗം ഷാഹിദ കമാൽ സംഭവസ്ഥലം സന്ദർശിക്കും.
Read More........ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ബന്ധുക്കൾ
നിലമേൽ കൈതത്തോട് സ്വദേശി വിസ്മയ (24)യെയാണ് ഭർത്താവ് കിരൺകുമാറിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്നാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
ശരീരത്തിൽ മർദനമേറ്റതിന്റെ ചിത്രങ്ങൾ വിസ്മയ മരിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടുകാർക്ക് അയച്ച് കൊടുത്തിരുന്നു. ക്രൂരമായ മർദനമേറ്റെന്ന യുവതിയുടെ വാട്ട്സ് ആപ്പ് സന്ദേശവും ബന്ധുക്കൾ പുറത്തുവിട്ടിരുന്നു.