കേരളം

kerala

ETV Bharat / state

ആർസിസിയില്‍ ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവം; വനിത കമ്മീഷൻ വിശദീകരണം തേടി - ആർസിസിയിലെ യുവതി മരിച്ച സംഭവം; വനിതാ കമ്മീഷൻ വിശദീകരണം തേടി

നദീറ എന്ന യുവതിയാണ് ആർസിസിയിലെ ലിഫ്റ്റ് തകർന്ന് മരിച്ചത്.

women's commission seeks explanation from rcc regarding the death of woman  regional cancer centre  trivandrum  woman commission  ആർസിസിയിലെ യുവതി മരിച്ച സംഭവം; വനിതാ കമ്മീഷൻ വിശദീകരണം തേടി  ആർസിസി
ആർസിസിയിലെ യുവതി മരിച്ച സംഭവം; വനിതാ കമ്മീഷൻ വിശദീകരണം തേടി

By

Published : Jun 17, 2021, 12:49 PM IST

തിരുവനന്തപുരം:ആർസിസിയിൽ ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ വനിത കമ്മീഷൻ റിപ്പോർട്ട് തേടി. മരണത്തിന് പിന്നിൽ ആശുപത്രിയുടെ അനാസ്ഥയാണെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെട്ടത്.

കൂടുതൽ വായിക്കാന്‍: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് പരിക്കേറ്റ യുവതി മരിച്ചു

നിർധന കുടുംബമായ നദീറയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ആർസിസി നൽകണമെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദാ കമാൽ ആവശ്യപ്പെട്ടു. ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും യുവതിയുടെ കുടുംബം പരാതി നൽകി.

അറ്റകുറ്റ പണിക്കായി തുറന്നിട്ട ലിഫ്റ്റിൽ നിന്ന് രണ്ടുനില താഴ്ചയിലേക്ക് വീണാണ് നദീറയ്ക്ക് ഗുരുതരമായി പരിക്കേറ്റതും മരണം സംഭവിച്ചതും.

ABOUT THE AUTHOR

...view details