കേരളം

kerala

ETV Bharat / state

സ്ത്രീ സുരക്ഷ കടലാസിലൊതുക്കി ഗ്രാമവികസന വകുപ്പ്; ഉദ്യോഗസ്ഥനെതിരായ നടപടി ഫയല്‍ പൂഴ്‌ത്തി

തലസ്ഥാന ജില്ലയിലെ ബ്ലോക്ക് ഓഫീസിലെ വനിത ജീവനക്കാരിക്കാണ് ഇക്കഴിഞ്ഞ മേയ് മാസം വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് മോശം സമീപനം നേരിടേണ്ടി വന്നത്.

women abused in Rural Development Department  ഉദ്യോഗസ്ഥനെതിരായ നടപടി ഫയല്‍ പൂഴ്‌ത്തി  ഗ്രാമവികസന വകുപ്പിലെ വനിതാ ജീവനക്കാരിക്ക് ഉദ്യോഗസ്ഥരില്‍ നിന്ന് മോശം സമീപനം
സ്ത്രീപക്ഷ സമീപനം കടലാസിലൊതുക്കി ഗ്രാമവികസന വകുപ്പ്; ഉദ്യോഗസ്ഥനെതിരായ നടപടി ഫയല്‍ പൂഴ്‌ത്തി

By

Published : Dec 21, 2021, 2:08 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പിലെ ബ്ലോക്ക് ഓഫീസില്‍ വനിത ജീവനക്കാരിക്കുണ്ടായ ദുരനുഭവത്തില്‍ നടപടി വൈകുന്നതായി പരാതി. തലസ്ഥാന ജില്ലയിലെ ബ്ലോക്ക് ഓഫീസിലെ വനിത ജീവനക്കാരിക്കാണ് ഇക്കഴിഞ്ഞ മേയ് മാസം വകുപ്പിലെ തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് മോശം സമീപനം നേരിടേണ്ടി വന്നത്.

എന്നാല്‍ ഇതു സംബന്ധിച്ച പരാതി സ്ഥാപന തലത്തിലെ കമ്മിറ്റിക്കു നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്ന് ജില്ല കലക്ടര്‍ക്കു നല്‍കിയ പരാതി ലോക്കല്‍ കംപ്ലയിന്‍റ്സ് കമ്മിറ്റി പരിശോധിച്ച് കാരണക്കാരായ ഉദ്യോഗസ്ഥരില്‍ ഒരാളെ സ്ഥലം മാറ്റാന്‍ ജില്ല കലക്ടര്‍ 28.10.2021 ന് അസിസ്റ്റന്‍റ് ഡെവലപ്പ്മെന്‍റ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കി.

എന്നാല്‍ ഫയല്‍ 36 ദിവസം പൂഴ്ത്തിവച്ചതിന് ശേഷമാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. ഇതിന്‍റെ രേഖകള്‍ ഇ.ടി.വി ഭാരതിന് ലഭിച്ചു. ഉടന്‍ പ്രാബല്യത്തില്‍ വരുത്തി ഉത്തരവിറക്കി 15 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ തല്‍സ്ഥാനത്ത് തുടരുകയാണെന്നാണ് ആരോപണം.

ഇതേ കേസിലെ മറ്റൊരു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള നിര്‍ദേശം ഗ്രാമവികസന കമ്മിഷണര്‍ക്ക് ഇതോടൊപ്പം ലഭിച്ചിട്ടും നാളിതു വരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. മാത്രമല്ല ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായി മൊബൈലും സോഷ്യല്‍ മീഡിയകളും നിരന്തരം ഉപയോഗിക്കേണ്ടി വന്നതോടെ ദുരനഭവങ്ങളും കൂടുകയാണെന്ന അഭിപ്രായം വനിത ജീവനക്കാരുടെ ഇടയില്‍ വ്യാപകമാണ്.

നിയമങ്ങള്‍ ജലരേഖയാകുന്നു

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരേ അതിക്രമങ്ങള്‍ ഉണ്ടായാല്‍ പരാതികള്‍ അടിയന്തരമായി പരിശോധിക്കാനുള്ള ഇന്‍റേര്‍ണല്‍ കമ്മിറ്റി എല്ലാ ഓഫീസുകളിലും ഉണ്ടാവണമെന്നും, നടപടി ക്രമങ്ങള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കണമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള ലൈഗികാതിക്രമങ്ങള്‍ (തടയലും, നിരോധിക്കലും, പരിഹാരവും ) നിയമം - 2013 ല്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

also read: കടുവയെ പിടിക്കാൻ കഴിയാത്തത് സംവിധാനങ്ങളുടെ കഴിവില്ലായ്മ: ബിഷപ്പ് മാർ ജോസ് പൊരുന്നേടം

എന്നാല്‍ ഗ്രാമവികസന വകുപ്പിന്‍റെ പല ഓഫീസുകളിലും ഇത് നടപ്പായിട്ടില്ല. പരാതികളും റിപ്പോര്‍ട്ടുകളും ഉത്തരവാദിത്തപ്പെട്ട നിയമാനുസൃത സംവിധാനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും ഗ്രാമവികസന വകുപ്പിലെ മേലുദ്യോഗസ്ഥര്‍ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. തദ്ദേശവകുപ്പുമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് വനിത ജീവനക്കാരുടെ ആവശ്യം.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details