തിരുവനന്തപുരം : ഭര്‍ത്താവിന്റെ ആത്മഹത്യ വിവരമറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കലാണ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ ഭാര്യ ആസിഡ് കുടിച്ചത്. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ്, അപര്‍ണ എന്നിവരാണ് മരിച്ചത്. ഇരുവരും കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി മാറി താമസിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തതറിഞ്ഞ് യുവതി ജീവനൊടുക്കി - മെഡിക്കല്‍ കോളജ് ആശുപത്രി
തിരുവനന്തപുരം നെടുമങ്ങാട്ട് ഭര്‍ത്താവിന്റെ ആത്മഹത്യ വിവരമറിഞ്ഞ് ഭാര്യ ആസിഡ് കുടിച്ച് ജീവനൊടുക്കി
അപര്‍ണയുടെയും രാജേഷിന്റെയും വീടുകള്‍ തമ്മില്‍ 100 മീറ്റര്‍ ദൂരം മാത്രമാണുണ്ടായിരുന്നത്. ഇന്നലെ (20.08.2022) വൈകിട്ട് അപര്‍ണയുടെ വീട്ടിലെത്തിയ രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അപര്‍ണ ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. ഇവിടെ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ രാജേഷ് വീട്ടില്‍ മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഇന്ന് (21.08.2022) രാവിലെയോടെയാണ് രാജേഷിന്‍റെ മരണവിവരം പുറത്തറിഞ്ഞത്. രാവിലെ പത്തരയോടെ രാജേഷിന്റെ മരണ വാര്‍ത്തയറിഞ്ഞ അപര്‍ണ ഉടന്‍തന്നെ ആസിഡ് കുടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ല ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവേ ഉച്ചയോടെ അപര്‍ണ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.