തിരുവനന്തപുരം:കാറ്റാടി യന്ത്രത്തിൻ്റെ വിതരണാവകാശം നൽകാമെന്നു വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി സരിത എസ്. നായർക്ക് വീണ്ടും അറസ്റ്റ് വാറണ്ട്. കോടതിയിൽ ഹാജരാക്കാതിരുന്ന സരിതയ്‌ക്കെതിരെ കഴിഞ്ഞ തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ, ഇത്തവണയും കേസിലെ ഒന്നാം പ്രതികൂടിയായ സരിത കോടതിയിൽ ഹാജരായില്ല. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്. തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെൻസ് പവർ ആൻഡ് കണക്‌ട് എന്ന സ്ഥാപനത്തിന് വൈദുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്‍റെ മൊത്തം അവകാശം നൽകാമെന്ന് പ്രതി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനായി പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് രജിസ്‌ട്രേഷൻ തുകയായി 4,50,000 രൂപ നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.