തിരുവനന്തപുരം: കാടിന്‍റെ മക്കളെ അവരുടെ വഴിക്ക് വിടുകയാണ് വേണ്ടതെന്ന് പ്രശസ്‌ത വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ എൻ.എ.നസീർ. ആദിവാസി ജീവിതങ്ങളെയും കാടിനെയും പറ്റി ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളെ ഉയർത്തിക്കൊണ്ടു വരാനുള്ള അശാസ്ത്രീയമായ ശ്രമങ്ങൾ അവരുടെ സ്വത്വം തന്നെ ഇല്ലാതാക്കുകയാണെന്ന് എൻ.എ.നസീർ ചൂണ്ടിക്കാട്ടി.
'കാടിന്‍റെ മക്കളെ അവരുടെ വഴിക്ക് വിടണം' ഫോട്ടോഗ്രാഫർ എൻ.എ.നസീർ - വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ
ആദിവാസികളെ ഉയർത്തിക്കൊണ്ടു വരാനുള്ള അശാസ്ത്രീയമായ ശ്രമങ്ങൾ അവരുടെ സ്വത്വം തന്നെ ഇല്ലാതാക്കുകയാണെന്ന് എൻ.എ.നസീർ ചൂണ്ടിക്കാട്ടി
എൻ.എ.നസീർ
പല ചിത്രങ്ങളും എടുത്തിട്ടുള്ളത് അതിസാഹസികമായാണ്. കാട് കാണാനും ചിത്രങ്ങളെടുക്കാനും പോകുമ്പോൾ ആദിവാസികളാണ് കൂട്ട്. നേർക്കുനേർ കരടിയുടെ ചിത്രം പകർത്തുമ്പോഴും ഭയം തോന്നിയിട്ടില്ല. ഭൂമിക്ക് ദോഷം ചെയ്യുന്ന ഒരു ജീവിയും കാട്ടിൽ ഇല്ല. കാട് ഇല്ലാതായാൽ മനുഷ്യനും ഇല്ലാതാകുമെന്ന് ഓർക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Nov 3, 2019, 12:02 AM IST