തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട്. ഓപ്പറേഷൻ ബചത് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 40 ഓഫീസുകളിൽ 35 ഇടത്ത് ക്രമക്കേടുകൾ കണ്ടെത്തി.
സംസ്ഥാനത്തെ കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട്
ഓപ്പറേഷൻ ബചത് എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ സംസ്ഥാനത്തെ 40 ഓഫീസുകളിൽ 35 ഇടത്ത് ക്രമക്കേടുകൾ കണ്ടെത്തി.
കെഎസ്എഫ്ഇ
ചിറ്റാളൻമാരിൽ നിന്നും പിരിക്കുന്ന ചിട്ടിയുടെ ആദ്യ ഗഡു ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണമെന്നാണ് ചട്ടം. എന്നാൽ അതു ചെയ്യുന്നില്ല. ബിനാമി പേരുകളിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നു. വലിയ തുകയുടെ ചിട്ടികളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതായും സൂചനയുണ്ട്. തൃശൂരിൽ രണ്ടു പേർ തന്നെ 20 ചിട്ടികളിൽ ചേർന്നതായും കണ്ടെത്തി.