തിരുവനന്തപുരം: കിഫ്‌ബിക്കെതിരെ സിഎജി ഓഡിറ്റിങ് സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്ന് വന്നതോടെ കിഫ്‌ബിയുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാന്‍ വിസില്‍ബ്ലോവര്‍ നയം. (ഒരു സർക്കാർവകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങൾ സംഭവിക്കുന്നുവെന്നുണ്ടോയെന്ന് അധികാരികൾക്ക് വിവരം നല്കുന്ന ആളെയാണ് വിസിൽ ബ്ലോവർ എന്നു വിശേഷിപ്പിക്കുന്നത്) കിഫ്‌ബിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് വിസില്‍ ബ്ലോവര്‍ നയം നടപ്പിലാക്കുന്നത്. പരാതികള്‍ പരിഗണിക്കുന്നതിനായി സ്വതന്ത്ര ഓംബുഡ്‌സ്‌മാനായി സലീം ഗംഗാധരനെയും നിയമിച്ചു. പരാതികള്‍ സ്വീകരിക്കുന്നതിനായി വിസില്‍ ഓഫീസര്‍മാരും ഉണ്ടാകും. പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കുന്നത് ഓംബുഡ്‌സ്‌മാനായിരിക്കും. കിഫ്‌ബി സംബന്ധിച്ച് ലഭിക്കുന്ന എല്ലാ പരാതികളും ഗൗരവമായി തന്നെ പരിഗണിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
കിഫ്‌ബിയില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ വിസില്‍ബ്ലോവര്‍ നയം
കിഫ്‌ബിയുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കുന്ന ജീവനക്കാരെ സംരക്ഷിക്കുന്നതിനാണ് വിസില്‍ ബ്ലോവര്‍ നയം നടപ്പിലാക്കുന്നത്
കിഫ്‌ബിയില്‍ സുതാര്യത ഉറപ്പ് വരുത്താന്‍ വിസില്‍ബ്ലോവര്‍ നയം
സി.എ.ജി ഓഡിറ്റുമായി ബന്ധപ്പെട്ട് കിഫ്ബി സ്വീകരിച്ച നിലപാടില്‍ വിനോദ് റോയ് ഉള്‍പ്പെടെയുള്ള ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മിഷന് ആക്ഷേപമില്ലെന്നും ധനമന്ത്രി പറഞ്ഞു.