തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളില്‍ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
വരാനിരിക്കുന്നത് 'കനത്ത ചൂട്': ആറ് ജില്ലകളില്‍ 35 ഡിഗ്രി വരെ
ഇന്നും നാളെയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ആറ് ജില്ലകളിൽ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ആറ് ജില്ലകളിലാകും വേനല്‍ ചൂട് വര്‍ധിക്കുക. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ചൂട് കൂടാന്‍ സാധ്യത. 31 ഡിഗ്രി മുതല്‍ 35 ഡിഗ്രിവരെയണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലെ താപനില. താപനില ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതോടൊപ്പം ജനങ്ങള്‍ ചൂട് നേരിടുന്നതിന് ജാഗ്രത പുലര്‍ത്തമണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ALSO READ:രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 160 രൂപ കൂടി
Last Updated : Mar 12, 2022, 2:33 PM IST