കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട്

അടുത്ത നാല് ദിവസം മഴ തുടരാൻ സാധ്യത. ഏപ്രിൽ 29ന് പാലക്കാട് ജില്ലയിലും 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട്.

weather update kerala  weather  climate  rain  rain updates  yellow alert  imd prediction  മഴ  മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട് എറണാകുളം  സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്  മഴ മുന്നറിയിപ്പ്  കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ്  യെല്ലോ അലർട്ട്  വേനൽ മഴ
മഴ

By

Published : Apr 27, 2023, 10:15 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വയനാട് ജില്ലയിലും ഏപ്രിൽ 29ന് പാലക്കാട്, ഏപ്രിൽ 30ന് എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത്. അടുത്ത നാല് ദിവസം മഴ തുടരാനാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

എന്നാൽ, പകൽ സമയങ്ങളിൽ താപനില സാധാരണ നിലയെക്കാൾ ഉയരാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ചുട്ടുപൊള്ളുന്ന വേനലിന് ആശ്വാസമായി തലസ്ഥാനത്ത് കനത്ത മഴയാണ് ഇന്നലെ (26.04.23) അനുഭവപ്പെട്ടത്. നഗരത്തിലും മലയോര പ്രദേശങ്ങളിലും അരമണിക്കൂറോളം മഴ ലഭിച്ചു. നഗരത്തിൽ മാത്രം അരമണിക്കൂറിൽ 16.5 മി.മീ മഴയാണ് ലഭിച്ചത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്.

നിർദ്ദേശങ്ങൾ പാലിക്കുക: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ ഈ സമയങ്ങളിൽ ഒഴിവാക്കണം.

നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുക. കഴിവതും അയഞ്ഞതും ഇളം നിറങ്ങളിലുള്ളതുമായ പരുത്തി വസ്ത്രങ്ങൾ ധരിക്കണം. ചർമ സംരക്ഷണത്തിന് കുടയോ തൊപ്പിയോ ഉപയോഗിക്കണം. പകല്‍ യാത്ര ചെയ്യുന്നവര്‍ സണ്‍ ഗ്ലാസുകള്‍ ധരിക്കുക. അമിത ചൂടില്‍ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഇത് സഹായകമാകും. വീടിന്‍റെ ജനലുകളും വാതിലുകളും പകല്‍ സമയത്ത് തുറന്നിടരുത്. പ്രകാശ രശ്‌മികള്‍ക്ക് ചൂടുള്ളത് കൊണ്ട് അവ ജനലിലൂടെ അകത്ത് കടന്നാല്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും.

ABOUT THE AUTHOR

...view details