കേരളം

kerala

ETV Bharat / state

തുലാവർഷം വെള്ളിയാഴ്‌ചയോടെ കേരളത്തില്‍; ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത - ന്യൂനമർദം

ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ആണ് കേരളത്തില്‍ തുലാവര്‍ഷം വൈകാന്‍ കാരണം. ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

latest Weather report Kerala  Weather update Kerala  Kerala rain  heavy rain Kerala  തുലാവർഷം വെള്ളിയാഴ്‌ചയോടെ കേരളത്തില്‍  തുലാവർഷം  ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം  തീവ്ര ന്യൂനമർദം  ന്യൂനമർദം  കേന്ദ്ര കാലാവസ്ഥ വകുപ്പ്
തുലാവർഷം വെള്ളിയാഴ്‌ചയോടെ കേരളത്തില്‍; ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

By

Published : Oct 23, 2022, 1:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുലാവർഷം വെള്ളിയാഴ്‌ചയോടെ കേരളത്തിലെത്തും. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദത്തിന്‍റെ സ്വാധീന ഫലമായാണ് തുലാവർഷം വൈകിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദം വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇത് അതിതീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details