കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് - കാലാവസ്ഥ റിപ്പോര്‍ട്ട് ജൂലൈ 31

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

weather update kerala july 31  Weather update  heavy rain in kerala  സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത  കാലാവസ്ഥ റിപ്പോര്‍ട്ട് ജൂലൈ 31  കേരളത്തലെ കാലാവസ്ഥ
സംസ്ഥാനത്ത് ഓഗസ്റ്റ് 4 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

By

Published : Jul 31, 2022, 11:59 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് നാല് വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 31 മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും, ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെയുള്ള തിയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കുമാണ് സാധ്യത. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഓഗസ്റ്റ് മൂന്ന് വരെ, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.

ABOUT THE AUTHOR

...view details