തിരുവനന്തപുരം :സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 10, 13, 14 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പിൽ മാറ്റം ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്
ജൂലൈ 10, 13, 14 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്ക്
മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ജൂലൈ 10 മുതൽ ജൂലൈ 14 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ആയതിനാൽ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) ജൂലൈ 11ന് രാത്രി 11.30 വരെ, 3.5 മുതൽ 4.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റര്‍ മുതൽ 115.5 മില്ലീമീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർഥമാക്കുന്നത്.