തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും. നഗരത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നാളെ മുതല്‍ ചെവ്വാഴ്ചവരെയാണ് ശുദ്ധജല വിതരണം മുടങ്ങുക. അരുവിക്കരയില്‍ പമ്പിങ്ങ് സ്റ്റേഷനിലെ അറ്റകുറ്റപണി കാരണമാണ് ശുദ്ധജല വിതരണം മുടങ്ങുന്നത്. നാളെ ഉച്ചക്ക് രണ്ട് മണി മുതല്‍ പമ്പിങ്ങ് നിര്‍ത്തി വയ്ക്കും. ചൊവ്വാഴ്ചയോടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് വാട്ടര്‍ അതോറിറ്റി. ശുദ്ധജലം സംഭരിച്ച് വെക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം നഗരത്തില്‍ മൂന്ന് ദിവസത്തേക്ക് ജലവിതരണം മുടങ്ങും
നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അരുവിക്കരയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്
നഗരത്തില്‍ കുടിവെള്ള വിതരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അരുവിക്കരയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്. രണ്ടാംഘട്ട നവീകരണമാണ് നാളെ തുടങ്ങാനിരിക്കുന്നത്. അരുവിക്കരയിലെ 86 എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നവീകരണ ജോലികളാണ് രണ്ടാംഘട്ടത്തില്‍ നടക്കുക. രണ്ട് പമ്പ് ഹൗസുകളില്‍ ഓരോ പമ്പ് സെറ്റ് വീതം സ്ഥാപിക്കല്‍, പുതിയ ഇലക്ട്രിക് പാനലുമായി ഈ പമ്പുകള്‍ ബന്ധിപ്പിക്കല്‍ എന്നിവയാണ് പൂര്‍ത്തായാക്കാനുള്ളത്. നാല് ഘട്ടങ്ങളിലായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആദ്യഘട്ട നവീകരണം ഡിസംബര്‍ 13ന് വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. നവീകരണം പൂര്‍ത്തിയാകുന്നതോടെ നഗരത്തില്‍ പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.