കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും - തിരുവനന്തപുരം

പുതുതായി നിർമ്മിക്കുന്ന 75 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ പുതിയ പ്ലാന്‍റിൽ നിന്നും ജില്ല പ്ലാന്‍റിലെ പൈപ് ലൈനിലേക്ക് കണക്ഷൻ നൽകുന്ന ജോലികളാണ് നടക്കുന്നത്.

Water supply  Thiruvananthapuram  തിരുവനന്തപുരം  ജലവിതരണം മുടങ്ങും
തിരുവനന്തപുരം നഗരത്തിൽ ചിലയിടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും

By

Published : Dec 12, 2020, 10:49 AM IST

തിരുവനന്തപുരം:അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ ജല ശുദ്ധീകരണശാലയിൽ ജോലികൾ നടക്കുന്നതിനാൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ ഇന്ന് ജലവിതരണം മുടങ്ങും. പുതുതായി നിർമിക്കുന്ന 75 എംഎൽഡി ജല ശുദ്ധീകരണ ശാലയുടെ പുതിയ പ്ലാന്‍റിൽ നിന്നും ജില്ല പ്ലാന്‍റിലെ പൈപ് ലൈനിലേക്ക് കണക്ഷൻ നൽകുന്ന ജോലികളാണ് നടക്കുന്നത്.

ഇതേ തുടർന്ന് പിടിപി നഗർ, മരുതൻകുഴി, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, മൂന്നാംമൂട്, മണലയം, മണികണ്ഠേശ്വരം, കാച്ചാണി, വാഴോട്ടുകോണം, മണ്ണറക്കോണം, മേലെത്തുമെലെ, സി പി ടി, തൊഴുവൻകോട്, അറപ്പു, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, തൃക്കണ്ണാപുരം, പൂജപ്പുര, കരമന, മുടവൻമുകൾ, നെടുങ്കാട്, കാലടി, നീറമൺകര, കരുമം, വെള്ളായണി, മരുതൂർക്കടവ് ,മേലാംകോട്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്റ്റേറ്റ്, സത്യൻ നഗർ, ആറ്റുകാൽ, മണക്കാട്, കളിപ്പാൻകുളം, അമ്പലത്തറ, പുത്തൻപള്ളി, പൂന്തുറ, മാണിക്യ വിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വള്ളക്കടവ്, വലിയതുറ, മുട്ടത്തറ, കമലേശ്വരം, പുഞ്ചക്കരി തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നു രാവിലെ 10 മണി മുതൽ നാളെ രാത്രി വരെ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിച്ചു.

ABOUT THE AUTHOR

...view details