തിരുവനന്തപുരം:വേനൽകാല വരൾച്ച നേരിടാൻ ജല അതോറിറ്റി സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തിട്ടില്ലെന്നും പഴയ പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കുടിവെള്ള സ്രോതസുകള്‍ വിപുലീകരിക്കാൻ വറ്റാത്ത ജല ശ്രോതസുകൾ നവീകരിക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.
വരൾച്ച നേരിടുന്നതിനായി ജലവിഭവ വകുപ്പ് സജ്ജം: മന്ത്രി കെ.കൃഷ്ണന്‍ കുട്ടി - ജലവിഭവ വകുപ്പ്
ജല വിഭവശേഷി വർദ്ധിപ്പിക്കുന്നതിനും കൃഷിയുടെ ആവശ്യത്തിനുമായി മുപ്പതോളം തടയണകൾ സജ്ജമാക്കിയിട്ടുള്ളതായും ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി.
കെ. കൃഷ്ണൻകുട്ടി.
വേനൽകാല വരൾച്ച നേരിടുന്നതിനായി വാട്ടർ അതോറിറ്റി എന്തെങ്കിലും പദ്ധതി ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന നിയമസഭാംഗങ്ങളായ ടി. എ. അഹമ്മദ് കബീറിന്‍റെയും ആബിദ് ഹുസൈൻ തങ്ങളുടെയും എം. ഉമ്മറിന്‍റെയും ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. കൂടാതെ ജല വിഭവശേഷി വർദ്ധിപ്പിക്കുന്നതിനും കൃഷിയുടെ ആവശ്യത്തിനുമായി മുപ്പതോളം തടയണകൾ സജ്ജമാക്കിയിട്ടുള്ളതായും മന്ത്രി മറുപടി നൽകി.