കേരളം

kerala

ETV Bharat / state

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു - കടന്നൽ

സജീന്ദ്ര കുമാർ യാത ചെയ്ത ബൈക്കിൽ മരത്തിൽ കൂടുകൂട്ടിയിരുന്ന കടന്നൽകൂട് തകർന്നു വീഴുകയായിരുന്നു.

കടന്നൽ  ബൈക്ക് യാത്രികൻ മരിച്ചു
കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു

By

Published : Oct 16, 2020, 4:53 PM IST

തിരുവനന്തപുരം:കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രികൻ മരിച്ചു. ഒറ്റശേഖരമംഗലം ആലച്ചൽകോണം സ്വദേശി സജീന്ദ്ര കുമാർ ( 52) ആണ് മരിച്ചത്. ഒറ്റശേഖരമംഗലം ചിത്തൻകാലയിൽ വച്ചായിരുന്നു സംഭവം. സജീന്ദ്ര കുമാർ യാത ചെയ്ത ബൈക്കിൽ മരത്തിൽ കൂടുകൂട്ടിയിരുന്ന കടന്നൽകൂട് തകർന്നു
വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും കടന്നൽ പിന്തുടർന്ന് ആക്രമിച്ചു. അബോധാവസ്ഥയിലായ സജീന്ദ്രകുമാറിനെ ആമച്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷ മുന്നിൽകണ്ട് ഒറ്റശേഖരമംഗലം വാളിക്കോട് റോഡ് ആര്യൻകോട് പൊലീസ് താൽക്കാലികമായി അടച്ചു.

ABOUT THE AUTHOR

...view details