കേരളം

kerala

ETV Bharat / state

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു - കടന്നൽ കുത്തേറ്റു

ആറുപേർക്ക് പരിക്ക്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

By

Published : Jul 16, 2019, 10:49 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിക്കിടെ കടന്നൽ കുത്തേറ്റു. സ്ത്രീകൾ അടക്കം ആറുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മണികണ്‌ഠൻ, ലളിത, ഉഷ, കൃഷ്‌ണമ്മ, ബിന്ദു, ശശികല എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇതിൽ തലക്ക് കുത്തേറ്റ ഉഷയുടെ പരിക്ക് ഗുരുതരമാണ്. കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് ചപ്പാത്ത് വളവുനടയിലെ ഇടത്തോട് നവീകരണ ജോലികൾ നടക്കവെയാണ് കടന്നല്‍ കുത്തേറ്റത്. സംഭവസമയത്ത് മുപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നു. തോടിന് സമീപത്തെ കാട് വെട്ടിത്തെളിക്കവേ മരച്ചില്ലയിൽ ഉണ്ടായിരുന്ന കടന്നൽകൂട് ഇളകുകയായിരുന്നു.

ABOUT THE AUTHOR

...view details