തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓക്‌സിജന്‍ വിതരണം ഏകോപിപ്പിക്കാന്‍ സംസ്ഥാന വ്യാപകമായി വാര്‍ റൂം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കേന്ദ്രങ്ങളിൽ വാര്‍ റൂം ഒരുക്കും. സംസ്ഥാന തല വാര്‍ റൂമിനാകും പൂര്‍ണമായ ഏകോപന ചുമതല.
സംസ്ഥാനത്ത് ഓക്‌സിജന്‍ വിതരണം ഉറപ്പാക്കാന്‍ വാര്‍ റൂം - ഓക്‌സിജന്‍ വാര്‍ റൂം
സംസ്ഥാനത്തെ മുഴുവന്‍ ഓക്‌സിജന്‍ വിതരണവും ഏകോപിപ്പിക്കലാണ് ലക്ഷ്യം.
Read More:കൊവിഡ് രോഗ വ്യാപനം വര്‍ധിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ മുഴുവന്‍ ഓക്‌സിജന്‍ വിതരണവും ഏകോപിപ്പിക്കലാണ് ലക്ഷ്യം. ജില്ലകളിലേക്കുള്ള ഓക്‌സിജന്‍ വിതരണം വാര്‍ റൂമില്‍ നിന്നാകും ഏകോപിപ്പിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. 49 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3 ലക്ഷം കടന്നു.