ഈ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ വോട്ടെടുപ്പിന് പോളിംങ് ബൂത്തുകളിൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ . കേരളത്തിൽ ആദ്യമാണെങ്കിലും ഇന്ത്യയിൽ ഇതിനോടകം തന്നെ പല തെരഞ്ഞെടുപ്പുകളിലും വിവിപാറ്റ് യന്ത്രം ഉപയോഗിച്ചിട്ടുണ്ട്. വിവിപാറ്റിനെയും വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിചയപ്പെടാം;
എന്താണ് വിവിപാറ്റ്? ഇതിന്‍റെ പ്രവര്‍ത്തനം എങ്ങനെ? - പോളിങ് ബൂത്ത്
കേരളത്തിലെ പോളിംങ് ബൂത്തുകളില്‍ ആദ്യമായി വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നു. വോട്ടർക്ക് താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് ഉറപ്പിക്കുന്നതിനുള്ള ഉപകരണമാണ് വിവിപാറ്റ്.
വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വിവിപാറ്റ്, വോട്ടർക്ക് താൻ ഉദ്ദേശിച്ച സ്ഥാനാർഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് ഉറപ്പിക്കുന്നതിനുള്ള ഉപകരണമാണ്. വോട്ടിംങ് യന്ത്രത്തോടൊപ്പം ഘടിപ്പിച്ച വിവിപാറ്റ് യന്ത്രത്തില്‍ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവും വോട്ടർക്ക് കണ്ട് ഉറപ്പാക്കി മടങ്ങാം. തെരഞ്ഞെടുപ്പിന്‍റെ സുതാര്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനത്തിൽ വോട്ടെണ്ണൽ സമയത്ത് വോട്ടുകളുടെ എണ്ണത്തെ ചൊല്ലി തർക്കമുണ്ടായാൽ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി നോക്കി വ്യക്തത വരുത്താനും കഴിയും.
വോട്ട് രേഖപ്പെടുത്തിയ ശേഷം താൻ ചെയ്ത വോട്ട് ആ സ്ഥാനാർഥിക്ക് തന്നെയാണോ ലഭിച്ചതെന്ന് വിവിപാറ്റ് യന്ത്രത്തില്‍നോക്കി ഉറപ്പുവരുത്തിയശേഷം മാത്രമേ പോളിംങ് ബൂത്ത് വിട്ട് പോകാവൂ. ഏഴ് സെക്കൻഡ് നേരം മെഷീനിൽ സ്ലിപ്പ് തെളിഞ്ഞുനിൽക്കും. ഒരു മെഷീനിൽ 1400 വോട്ടുകൾ മാത്രമേ പോൾ ചെയ്യൂ. ഒരു പോളിംങ് ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾക്കൊപ്പം എണ്ണും. 15 വർഷമാണ് ഒരു വിവിപാറ്റ് യന്ത്രത്തിന്‍റെ കാലാവധി. കേരളത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിവിപാറ്റ് യന്ത്രം ഉപയോഗിച്ചിരുന്നു.