തിരുവനന്തപുരം:തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിഞ്ഞതായി വി.എസ് ശിവകുമാർ എംഎൽഎ. വിജിലന്‍സ് എട്ട് മണിക്കൂറോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താൻ ആയില്ലെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ച സർക്കാരിനുള്ള തിരിച്ചടിയാണ് ഇതെന്നും ശിവകുമാർ പറഞ്ഞു.
തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വിഎസ് ശിവകുമാർ - വിജിലൻസ് റെയിഡ്
വിജിലൻസ് പരിശോധന തന്‍റെ കൂടെ ആവശ്യമായിരുന്നുവെന്നും തന്‍റെ ഭാഗം വ്യക്തമാക്കാനായെന്നും ശിവകുമാർ
തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമെന്ന് വിഎസ് ശിവകുമാർ
വിജിലൻസ് പരിശോധന തന്‍റെ കൂടെ ആവശ്യമായിരുന്നുവെന്നും തന്‍റെ ഭാഗം വ്യക്തമാക്കാനായെന്നും ശിവകുമാർ വ്യക്തമാക്കി. ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചതിന് ശബ്ദമുയർത്തിയത് കൊണ്ടാണ് തനിക്കെതിരെ ഇത്തരമൊരു നടപടി ഉണ്ടായതെന്നും ശിവകുമാർ ആരോപിച്ചു. പൊതുപ്രവർത്തകരെ ഇത്തരത്തില്‍ അപമാനിക്കരുതെന്നും ശിവകുമാർ പറഞ്ഞു.
Last Updated : Feb 21, 2020, 11:54 AM IST