കേരളം

kerala

ETV Bharat / state

കൊവിഡ്‌ മുക്തനായി വിഎസ്‌ അച്യുതാനന്ദന്‍ ആശുപത്രി വിട്ടു - Achuthananthan Leaves Hospital

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അദ്ദേഹത്തിന് കൊവിഡ്‌ സ്ഥിരീകരിച്ചത്.

VS Achuthananthan confirms covid  വി എസ്‌ അച്യുതാനന്ദന് കൊവിഡ്‌  കൊവിഡ്‌ വാര്‍ത്തകള്‍  Kerala Former Chief Minister  Covid treatment Kerala  Achuthananthan Leaves Hospital  Kerala Covid Updates
വിഎസ്‌ അച്യുതാനന്ദന് നെഗറ്റീവ്‌; ആശുപത്രി വിട്ടു

By

Published : Jan 24, 2022, 6:46 PM IST

തിരുവനന്തപുരം: കൊവിഡ്‌ ചികിത്സയിലായിരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ കൊവിഡ് മുക്തനായി. തിങ്കളാഴ്‌ച നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തുടര്‍ന്ന് വൈകിട്ടോടെ അദ്ദേഹം ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമം തുടരാനാണ് ഡോക്‌ടര്‍മാരുടെ നിര്‍ദേശം. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് അദ്ദേഹത്തിന് കൊവിഡ്‌ സ്ഥിരീകരിച്ചത്.

കൊവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്‌ടർമാരുടെ കർശന നിർദേശമനുസരിച്ച് സന്ദർശകരെ പോലും അനുവദിക്കാതെ വീട്ടിൽ വിശ്രമത്തിലായിരുന്നു വി.എസ്.

Also Read: വി.എസ് അച്യുതാനന്ദന് കൊവിഡ്; ആരോഗ്യനില തൃപ്‌തികരം

അദ്ദേഹത്തെ പരിചരിച്ച നഴ്‌സ് കൊവിഡ് പോസിറ്റീവായതിന് പിന്നാലെയാണ് പരിശോധനയിൽ വി.എസിനും രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ വിഎസിനൊപ്പമുണ്ടായിരുന്ന മകന്‍ വി.എ അരുണ്‍കുമാര്‍ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details