തിരുവനന്തപുരം: അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെ കുറിച്ച് വാചാലനാവുന്ന ജസ്റ്റിസ് ചിദംബരേഷ് ആദ്യം കണ്ണുതുറന്ന് കാണേണ്ടത് കേറിക്കിടക്കാന്‍ കിടപ്പാടമില്ലാത്ത ദളിതരെയും ആദിവാസികളെയുമാണെന്ന് വി എസ് അച്യുതാനന്ദന്‍. അഗ്രഹാരങ്ങളിലെ വരേണ്യരോട് അദ്ദേഹം കാണിക്കുന്ന അതിരുവിട്ട ആദരവിനോടും സഹാനുഭൂതിയോടും ഒരു കമ്യൂണിസ്റ്റ് എന്ന രീതില്‍ എനിക്ക് യോജിക്കാനാവുന്നില്ലെന്നും അച്യുതാനന്ദന്‍ തന്‍റെ ഫേസ്‌ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ദളിതരെയും ആദിവാസികളെയും കാണണമെന്ന് ജസ്റ്റിസ് ചിദംബരേഷിനോട് വിഎസ്
സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്‌ദമുയര്‍ത്തണമെന്ന ജസ്റ്റിസ് വി ചിദംബരേഷിന്‍റെ പ്രസ്താവനക്ക് വി എസ് അച്യുതാനന്ദന്‍റെ മറുപടി ഫേസ്ബുക്കില്‍
സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് കമ്മ്യൂണിസ്റ്റുകാരുടെ നിലപാടിനൊപ്പമാണ് ഞാന്‍. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നത്. പൂര്‍വ്വജന്മ സുകൃതത്താല്‍ ബ്രാഹ്മണനായിത്തീര്‍ന്നവര്‍ക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്‍റെ വാദഗതികളോട് യോജിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് സാധിക്കില്ല. വെജിറ്റേറിയാനായതുകൊണ്ടോ, കര്‍ണാടക സംഗീതം ആസ്വദിക്കാന്‍ കഴിവുള്ളവരായതുകൊണ്ടോ ഒരാള്‍ വരേണ്യനാവുന്നില്ല. എല്ലാ സദ്ഗുണങ്ങളും സമ്മേളിച്ചിരിക്കുന്നത് ബ്രാഹ്മണനിലാണെന്ന വാദവും സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്നും അച്യുതാനന്ദന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
ജാതി സംവരണത്തിന് പകരം സാമ്പത്തിക സംവരണത്തിനായി ബ്രാഹ്മണര്‍ ശബ്‌ദമുയര്‍ത്തണമെന്ന ജസ്റ്റിസ് വി ചിദംബരേഷിന്‍റെ വിവാദ പ്രസ്‌താവനക്കെതിരെയാണ് അച്യുതാനന്ദന്‍റെ പ്രതികരണം.